Friday, April 20, 2007

'ടെക്നോപാര്‍കിലെ സാര്‍'

സാറിനെന്താ കൊന്‍ബുണ്ടൊ?
ഒന്നും മനസ്സിലായില്ല ഇല്ലെ...ഞാന്‍ വിശദമായി പറയാം... ടെക്നൊപാര്‍കിലെ സാറന്മാരുടെ ജാടയെ കുറിച്ചാണു ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത്‌.ഇവര്‍ക്ക്‌ ഇത്ര ജാട വരാന്‍ കാരണമെന്തു...? നാട്ടുകാര്‍ ഇവര്‍ക്കു കൊടുക്കുന്ന ആവശ്യമില്ലാത്ത ബഹുമാനമായിരിക്കുമോ?
ആയിരിക്കാം... ഞാന്‍ നാട്ടിലായിരുന്നപ്പോള്‍ ട്രെയിനായിലായിരുന്നു ജോലിക്കു പോയിരുന്നതു...(ഞാന്‍ ടെക്നൊപര്‍ക്കിലായിരുന്നില്ല). കുറേ ടെക്നൊപാര്‍ക്‌ കൂട്ടുകാരുടെ കൂടെ രാവിലെയുള്ള ഈ യാത്രകള്‍ രസകരമായിരുന്നു... മറ്റുള്ള സഹയാത്രികള്‍ ചിലപ്പോള്‍ പരിചയപെടാറുണ്ടു. ടെക്നോപാര്‍ക്കിലെ സാരന്മാരെ പരിചയപെട്ടതിനു ശേഷം ഈ പാവം എന്നെ പരിചയപ്പെടുന്‍ബോളുള്ള 'ടി'യാന്റെ ഭാവമാറ്റം ഞാന്‍ ശ്രദ്ധിച്ചിരുന്നു... പിന്നെ സാറന്മാര്‍ക്കു ജാഡയുണ്ടായില്ലെങ്കില്ലെ അതിശയമുള്ളൂ...

ഇനി കുറച്ച്‌ കൂടി പഴയ ഒരു അനുഭവം..
ഞാന്‍ ഫൈനല്‍ പ്രോജെക്റ്റ്‌ ചെയ്തിരുന്ന സമയത്തു എന്റെ കൂട്ടുകാര്‍ തങ്ങിയുരുന്ന ലൊട്ജ്‌ വിസിറ്റാറുണ്ടായിരുന്നു... അവിടെ ഒരു 'സാര്‍' താമസിക്കുന്നുണ്ടായിരുന്നു...സാറിനും ഭയങ്കര മസില്‍ പിടിത്തമായിരുന്നു (ജാഡ). ഈ ലൊട്ജില്‍ ഒരു പത്രം മാത്രമെ ഉള്ളായിരുന്നു...ഒരു ദിവസം എന്റെ പാവം കൂട്ടുകാരന്‍ പത്രം വായിക്കുകയായിരുന്നു..അപ്പോള്‍ അതാ ലോഡ്ജിലെ മാനേജര്‍ ഓടി വന്നു.."ടെക്നോപാര്‍ക്കിലെ സാറിനു പത്രം വേണം" എന്നും പറഞ്ഞു പുള്ളി പത്രം കൊണ്ടു പോയി..ഇതു ഞങ്ങള്‍ കൂട്ടുകാര്‍ കൂടിയപ്പോള്‍ പിന്നീടൊരിക്കല്‍ ചര്‍ച്ച ചെയ്തു...മേല്‍പറഞ്ഞ സാറിന്റെ നാട്ടുകാരനായ ഒരു കൂട്ടുകാരനുമുണ്ടയിരുന്നു ഈ കൂട്ടത്തില്‍... 'ഠിം'..ദാ കിടക്കുന്നു...ഈ സാര്‍ ജോലി ഇല്ലാതെ അലഞ്ഞു തിരിഞ്ഞു നടന്ന സമയത്ത്‌ മാതാപിതാക്കള്‍ കല്യാണ മാര്‍ക്കെറ്റില്‍ മകനു മൂല്യം വര്‍ദ്ധിപ്പിക്കാന്‍ വിലയ്ക്ക്‌ വാങ്ങിയതാണത്രെ ടെക്നോപാര്‍ക്കിലെ ജോലി...

ഞാന്‍ ടെക്നോപര്‍ക്കില്‍ 2 കംബനികളില്‍ ഇന്റര്‍വ്യു ക്ല്യര്‍ ചെയ്തിരുന്നു...എന്റെ ഒരു ഡ്രീം ആയിരുന്നു ടെക്നൊപാര്‍ക്ക്‌.. അര-മുക്കാല്‍ മണിക്കൂര്‍ ഇന്റര്‍വ്യുവിനു ശെഷം ഐ.ഐ.ടി കാരന്‍ ഓഫര്‍ ചെയ്ത സാലറി...ലജ്ജാവഹം.. :) ഒരിക്കല്‍ ഞാനും 'ടെക്നോപാര്‍ക്കിലെ സാര്‍' ആകും...
ഒരു പഴംചൊല്ല് പറഞ്ഞു ഞാന്‍ ഈ ബ്ലൊഗ്‌ നിര്‍ത്ത്ട്ടെ..
"കിട്ടാത്ത മുന്തിരിങ്ങ പുളിക്കും"

1 comment:

ആഷ | Asha said...

ഹ ഹ
അതേ കിട്ടാത്ത മുന്തിരി പുളിക്കും.

ജോലി കിട്ടീട്ടു വേണം ലീവെടുക്കാന്‍ എന്നു പറയും പോലെ ടെക്ക്നോപാര്‍ക്കില്‍ ജോലി കിട്ടീട്ടു വേണല്ലേ ജാട എടുക്കാന്‍.

എഴുത്ത് തുടരൂ